Vijay Sethupathi About Manju Warrier <br /> <br />വളരെ പെട്ടെന്ന് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് വിജയ് സേതുപതി. ഇത്തവണത്തെ ഏഷ്യവിഷന്‍ തമിഴ് ഷൈനിങ് സ്റ്റാര്‍ പുരസ്‌കാരം സേതുപതിക്കായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാണ് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാര വേദിയില്‍ വച്ചാണ് രസകരമായ ആ സംഭാഷണമുണ്ടായത്. മഞ്ജുവിനോടുള്ള ആരാധന വിജയ് സേതുപതിയും, സേതുപതിയോടുള്ള ആരാധന മഞ്ജുവും വെളിപ്പെടുത്തി. വിജയ്ക്ക് പുരസ്‌കാരം നല്‍കിയ മഞ്ജു മൈക്ക് എടുത്ത് ആദ്യം പറഞ്ഞത്, 'ഒരു കഥൈ സൊല്ലട്ടുമാ വിജയ്' എന്നാണ്. ഇവിടെയിരിയ്ക്കുന്ന എല്ലാവരെയും പോലെ ഞാനും വിജയ് യുടെ വലിയ ആരാധികയാണെന്നും ഒരു സിനിമ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും മഞ്ജു പറഞ്ഞു. . താനും മഞ്ജുവിന്റെ കടുത്ത ആരാധകനാണെന്നും ഇന്നാണ് നേരില്‍ കാണാന്‍ അവസരം ലഭിച്ചത് എന്നും മാത്രമല്ല, മഞ്ജു നേരില്‍ അതിസുന്ദരിയാണെന്നും വിജയ് സേതുപതി പറഞ്ഞു.